വേങ്ങര: അമ്പതിനായിരത്തിലേറെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിയിക്കുന്ന വലിയോറ പാണ്ടികശാല ചെക്ക്ഡാമിന്റെ ഷട്ടർ പോലീസ് അകമ്പടിയോടെ തുറന്ന് വിടാൻ ഒരുങ്ങി വന്ന ഇറിഗേഷൻ ഉദ്യോഗസ്ഥരെ പ്രതിരോധിച്ച് പത്തോളം പഞ്ചായത്തിലെ പ്രസിഡണ്ടുമാരും
ഭരണസമിതി അംഗങ്ങളും ജലനിധി പ്രവർത്തകരും പ്രതിരോധം തീർത്ത് പ്രതിക്ഷേധ മുദ്രാവാക്യമുഴക്കി
ഡാമിന്റെ കൺട്രോൾ റൂം ഉപരോധിച്ച് ദൗത്യസംഘത്തെ തിരിച്ചയച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസ്‌ലിൻ്റെ അധ്യക്ഷയിൽ ഡാം പരിസരത്തെ കൺട്രോൾ റൂമിന് മുമ്പിൽ നടന്ന
പ്രതിരോധ സംഗമം ഓഴൂർ പാഞ്ചായത്ത് പ്രസിഡണ്ട് യൂസുഫ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. തുടർന്ന് എടരിക്കോട്,
ക്ലാരി പെരുമണ്ണ, തെന്നല, പറപ്പൂർ, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങൽ, വേങ്ങര
പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും സംസാരിച്ചു.
വിവിധജലനിധി
സ്കീംലവൽ ഭാരവാഹികളായ എൻ- ടി മുഹമ്മത് ശരീഫ്,
ബഷീർ മാസ്റ്റർ, കരീം ഹാജി വടേരി, ഫസ്‌ലു കെ.പി, മജീദ് മാസ്റ്റർ പറങ്ങോടത്ത്, അമീർ പാറമ്മൽ, അസീബ് പാലപ്പുറ ഇർഷാദ് കല്ലൻ തുടങ്ങിയവർ
പ്രതിരോധ സമരത്തിന് നേതൃത്വം നൽകി.
യൂസുഫലി വലിയോറ സ്വാഗതവും മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് നന്ദിയും പറഞ്ഞു.