ഒതുക്കുങ്ങൽ: സമസ്ത സെന്റിനറിയുടെ ഭാഗമായി മുസ്‌ലിം ജമാഅതിന് കീഴിൽ വ്യാപാര, വ്യവസായ, സംരംഭക മേഖലയിൽ ഉള്ളവർക്ക് വേണ്ടി സർക്കിൾ തലങ്ങളിൽ നടത്തപ്പെടുന്ന പ്രോമിനൻസ് മീറ്റ് ഒതുക്കുങ്ങൽ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ഒ കെ ഉസ്താദ് മസ്ജിദിൽ വെച്ച് നടന്നു.
എസ് എം എ മേഖല ഭാരവാഹി ടി സി എം കോയ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എസ് എം എ റീജിയണൽ സെക്രട്ടറി അബ്ദുല്ല അഹ്സനി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത് സോൺ വൈസ് പ്രസിഡന്റ് ഹംസക്കുട്ടി അഹ്സനി വിഷയാവതരണം നടത്തി.
മുസ്‌ലിം ജമാഅത് സർക്കിൾ സെക്രട്ടറി എ കെ മുഹമ്മദലി ഹാജി, എസ് വൈ എസ് സർക്കിൾ സെക്രട്ടറി എ കെ മുഹ്‌യിദ്ദീൻ കുട്ടി സഖാഫി എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല ഹാജി കടമ്പോട്ട്, കെ പി കുഞ്ഞാവ ഹാജി, അബ്ദുൽ ബാരി ഇ കെ, പി സി കോയ ഹാജി, കെ പി ഹംസ ഹാജി, അബ്ദുൽമജീദ് കുരുണിയൻ, അബ്ദുല്ല ഹാജി ടി ടി എന്നിവർ സംബന്ധിച്ചു.