വേങ്ങര: മലപ്പുറം ജില്ലയിലെ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് കേരള കൗമുദി അംഗീകാരം നൽകി. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കേരള കൗമുദി മലപ്പുറം സൂര്യ റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിച്ചു.
മലപ്പുറം എം.എൽ. എ ഉബൈദുല്ല, പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ,
ഹരിത കർമ സേനാ അംഗങ്ങൾ, കേരള കൗമുദി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.