വേങ്ങര: ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നിസ്സംഗത വെടിഞ്ഞ് നിയമങ്ങൾ കർക്കശമാക്കിയാൽ മാത്രമെ ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സായാഹ്ന സംഗമം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ജാമ്യം എളുപ്പമാകുന്ന നിയമം തന്നെ മാറ്റുകയും പകരം കടുത്തശിക്ഷ ഉറപ്പുവരുത്തുകയും വേണം. മയക്കുമരുന്ന് തടയാനെന്ന പേരിൽ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മാട്ട് കുഞ്ഞീതു, വാർഡ് മെമ്പർമാരായ നാസർ കോറാടൻ, എം. മുഹമ്മദ് അഷ്റഫ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഹാഷിം ഗാന്ധിനഗർ, നാഷണൽ ലീഗ് മണ്ഡലം പ്രസിഡൻ്റ് മൊയ്തീൻകുട്ടി മാസ്റ്റർ ചെറുകുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.കെ.സുബൈർ, യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി ടി.ടി. സൈനുദ്ദീൻ, ടൗൺ ജി.എൽ.പി.സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് സി.എം. റാഷിദ്, ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി എം.പി. അസൈൻ എന്നിവർ പ്രസംഗിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ് സ്വാഗതവും ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ. പി. അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.