കോട്ടക്കൽ: കുറ്റിപ്പുറം ആറൻമടയിൽ പുളിക്കൽ ബാപ്പുട്ടി ഹാജി നഗറിൽ പുതുതായി നിർമ്മിച്ച മസ്ജിദുൽ ഹുദയുടെ ഉദ്ഘാടനം മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
നിരവധി പണ്ഡിതന്മാരും സാധാത്തീങ്ങളും വിശ്വാസികളും പങ്കെടുത്തു. തുടർന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുളിക്കൽ കുഞ്ഞുട്ടി ഹാജി അധ്യക്ഷനായി.
ഡോ: എംപി അബ്ദുസമദ് സമദാനി എം.പി.മുനീർ ഹുദവി വിളയിൽ, സയ്യിദ് ബാക്കർ അലി ശിഹാബ് തങ്ങൾ, ഒ.പി അബൂബക്കർ ഫൈസി, ഉബൈദുള്ള ഫൈസി, ഷറഫുദ്ദീൻ സഖാഫി, കബീർ ദാരിമി കുറ്റിപ്പുറം, പിടി അബ്ദു, സലിം പള്ളിപ്പുറം, ഷാഫി ഹാജി അമരിയിൽ, യൂസഫ് മാസ്റ്റർ പുളിക്കൽ, കുഞ്ഞിപ്പ ഹാജി തൈക്കാടൻ, അമരിയിൽ അബ്ദുറസാഖ് കാക്കു, പുളിക്കൽ ഷംസുദ്ദീൻ, പുളിക്കൽ കോയാപ്പു, റിയാസ് ചെന്നേങ്ങാടൻ എന്നിവർ സംസാരിച്ചു.