ഊരകം: കുഞ്ഞു ഭാവനകളെ അക്ഷരങ്ങളിലേക്ക് പകർത്തി മാതൃകയായ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.
കുട്ടികളിൽ വിദ്യാരംഭത്തിൽ തന്നെ എഴുത്തും വായനയും ശീലമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സംയുക്ത ഡയറിയെഴുത്തിൽ മാതൃകയായ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ഹെഡ് മാസ്റ്റർ സി. അബ്ദുറഷീദ് മാസ്റ്റർ ആണ് ട്രോഫികൾ വിതരണം ചെയ്തത്.
വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അവരുടെ ദൈനംദിന പഠന-പാഠ്യേതര പ്രവർത്തനത്തിൽ പങ്ക് ചേരുന്ന പ്രവർത്തനമാണ് സംയുക്ത ഡയറി. എഴുത്തും വായനയും കുട്ടികളിൽ ശീലമാക്കുന്നതിന് ഈ പ്രവർത്തനം ഗുണം ചെയ്യുമെന്നും ഈ ട്രോഫി രക്ഷിതാക്കൾക്കും കൂടി അവകാശപ്പെട്ടതാണെന്നും ഹെഡ് മാസ്റ്റർ സൂചിപ്പിച്ചു.
ചടങ്ങിൽ ശ്രീജ ടീച്ചർ, രജിത്ര ടീച്ചർ, സുമയ്യ ടീച്ചർ, അസ്മാബി ടീച്ചർ എന്നിവർ പങ്കെടുത്തു.