വേങ്ങര: ഗവ. ആയുർവേദ ആശുപത്രിയിൽ കാലങ്ങളായി കെട്ടിടം പൊളിച്ചതിന്റെയും മറ്റും അവശിഷ്ടങ്ങൾ കൂടിക്കിടന്നത് മാറ്റി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കണം എന്ന എച്ച്.എം.സി തീരുമാനം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ഒരു അടുക്കളത്തോട്ടം പ്രാവർത്തികമാക്കുകയും ചെയ്തു. അതിന്റെ വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വാർഡ് മെമ്പർ ചോലക്കൽ റഫീക്ക്, എച്ച്.എം.സി അംഗങ്ങളായ കരീം, ഫക്രുദീൻ, സി.എം. ഒ, മറ്റു ഡോക്ടർമാർ, സ്റ്റാഫുകൾ എന്നിവർ സംബന്ധിച്ചു.