സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മുഴുവൻ മദ്‌റസകള്‍ ഏപ്രില്‍ ഒൻപതിന് തുറക്കും

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്‌റസകളും ഈ വർഷം റമസാൻ അവധി കഴിഞ്ഞ് ഏപ്രില്‍ ഒൻപതിന് തുറന്നു പ്രവർത്തിക്കുമെന്ന് ബോർഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി എല്ലാ മദ്‌റസകളും അലങ്കരിക്കുകയും രക്ഷാകർത്താക്കളെയും വിദ്യാർഥികളെയും ഉള്‍പ്പെടുത്തി പ്രവേശനോത്സവം സംഘടിപ്പിക്കുകയും വേണം. മദ്‌റസകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും ബുക്ക് ഡിപ്പോയില്‍ തയ്യാറായിട്ടുണ്ട്. മുഅല്ലിംകളുടെ സൗകര്യാർഥം ഏപ്രില്‍ നാല് മുതല്‍ ഓണ്‍ലൈൻ ബുക്കിംഗിന് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. www.samastha.in എന്ന വെബ്‌സൈറ്റില്‍ Madrasa Books Online Token ക്ലിക്ക് ചെയ്ത് സൗകര്യമുള്ള ദിവസം, സമയം സെലക്റ്റ് ചെയ്ത് പേര്, മൊബൈല്‍ നമ്പർ, സ്ഥലം, ജില്ല എന്നിവ എന്റർ ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏപ്രില്‍ നാല് മുതല്‍ മെയ് 19 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് വരെ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594002840 നമ്പറിൽ ബന്ധപ്പെടാം. കോഴിക്കോട് സമസ്ത സെന്റർ ബുക്ക് ഡിപ്പോ, മലപ്പുറം ടെക്‌നോ വേള്‍ഡ് എന്നിവിടങ്ങളില്‍ പുസ്തക വിതരണം ഉണ്ടായിരിക്കും. ഏപ്രില്‍ 20ന് മുൻപ് സദർ മുഅല്ലിംകള്‍ പൊതുപരീക്ഷാ ക്ലാസ്സുകളിലെ ഓണ്‍ലൈൻ അഡ്മിഷൻ രജിസ്റ്ററിലെ വിദ്യാർഥികളുടെ പേര്, ജനന തീയതി, പിതാവിന്റെ പേര് എന്നിവയിലുള്ള തെറ്റുകള്‍ തിരുത്തി സേവ് ചെയ്ത്ടി സബ്മിറ്റ് ചെയ്യേണ്ടതാണ്. 20ാം തീയതിക്ക് ശേഷം വരുത്തുന്ന തിരുത്തലുകള്‍ സർട്ടിഫിക്കറ്റുകളില്‍ വരുന്നതല്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}