സ്മാർട്ടായി കോട്ടക്കൽ മണ്ഡലം; മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മൂന്ന് സ്മാർട്ട് റവന്യു വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം  റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അധ്യക്ഷത വഹിച്ചു.
സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കിയ കാട്ടിപ്പരുത്തി, കോട്ടക്കൽ, പൊന്മള എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. 

ഉദ്ഘാടന ചടങ്ങുകളിൽ
ജില്ലാ കളക്ടർ വി.ആർ വിനോദ് ഐ.എ. എസ് സ്വാഗതം പറഞ്ഞു. വളാഞ്ചേരി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ.ടി. ജലീൽ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,
വാർഡ് കൗൺസിലർ ദീപ്തി ഷൈലേഷ്, എൻ. വേണുഗോപാലൻ, അഷ്റഫലി കാളിയത്ത്, രാജൻ മാസ്റ്റർ, സലാം വളാഞ്ചേരി, ഉമ്മർ ബാവ കെ കെ, ഫൈസൽ തങ്ങൾ കെ.കെ, സി.കെ. നാസർ, ശരത് വി.ടി, പി.പി ഗണേശൻ, എ.ഡി. എം എൻ എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത്, സനിൽ കെ എസ്, തിരൂർ തഹസിൽദാർ ആഷിഖ് സി.കെ, വില്ലേജ് ഓഫീസർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

കോട്ടക്കലിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ, വാർഡ് കൗൺസിലർ ഷബ്ന കളത്തിൽ, കെ.കെ. നാസർ, ടി.പി ഷമീം, ജയരാജൻ എം, പി സേതുമാധവൻ, ഗോപിനാഥൻ കോട്ടുപറമ്പൻ, നൗഷാദ് കെ, എം. അലവിക്കുട്ടി, ജാഫർ മാറാക്കര, എ.ഡി. എം എൻ .എം മെഹറലി , ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത്, സനിൽ കെ.എസ് , സനീറ പി എം, തഹസിൽദാർ ആഷിഖ് സി.കെ, വില്ലേജ് ഓഫീസർ നിസാം അലി പി.വി 
എന്നിവർ പങ്കെടുത്തു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

ചാപ്പനങ്ങാടിയിൽ നടന്ന ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. അബ്ദു റഹിമാൻ
കാരാട്ട്,പൊന്മള പഞ്ചായത്ത് പ്രസിഡൻ്റ് 
ജസീന മജീദ്, വാർഡ് മെമ്പർ അത്തു വടക്കൻ ,
എ.ഡി. എം എൻ .എം മെഹറലി , ഡെപ്യൂട്ടി കളക്ടർമാരായ പി. അൻവർ സാദാത്ത് ,സനിൽ കെ.എസ്, സരിൻ എസ്.എസ്
 ഇഖ്ബാൽ കെ.വി,  , മണി പൊന്മള , സലീം കടക്കാടൻ , ഉണ്ണികൃഷ്ണൻ , സലാം പി.വി , അബ്ദുൽ മജീദ് മാണൂർ , സതീഷ് ആക്കപ്പറമ്പ് , വില്ലേജ് ഓഫീസർ സുലൈമാൻ പങ്കെടുത്തു. 
എം.എൽ.എ നൽകിയ ശുപാർശ പരിഗണിച്ചാണ്   വില്ലേജ് ഓഫീസുകളെ സ്മാർട്ട് റവന്യു ഓഫീസാക്കി ഉയർത്തി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത് '
മണ്ഡലത്തിലെ
ഇരിമ്പിളിയം, മേൽമുറി , കാട്ടിപ്പരുത്തി , കോട്ടക്കൽ, പൊന്മള വില്ലേജുകൾ ഇതോടെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചു.
 എടയൂർ, നടുവട്ടം , മാറാക്കര വില്ലേജ് ഓഫീസുകൾക്ക്  പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതിയായിട്ടുണ്ട്.
പദ്ധതി നടത്തുന്നതിനായുള്ള തുടർ നടപടികൾ നടന്ന് വരുന്നു.

എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ് മണ്ഡലത്തിലെ 9 വില്ലേജുകളിൽ 8 എണ്ണവും സ്മാർട്ട് വില്ലേജ് ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഫ്രണ്ട് ഓഫീസ് സംവിധാനം , റാംപ്, ഇൻ്റീരിയർ ഫർണിഷിംഗ് , നെറ്റ് വർക്ക് & ഇലക്ട്രിഫിക്കേഷൻ , ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കിയത്.
മണ്ഡലത്തിലെ എല്ലാ വില്ലേജ്  ഓഫീസുകൾക്കും   ആവശ്യമായ കമ്പ്യൂട്ടർ , പ്രിൻ്റർ അനുബന്ധ സൗകര്യങ്ങളും എം.എൽ. എ ഫണ്ടിൽ നിന്നും 11.7 ലക്ഷം രൂപ ഉപയോഗിച്ച് നൽകിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}