വേങ്ങര: വനിതാ ദിനത്തോടനുബന്ധിച്ച് ഊരകം കുറ്റാളൂർ വി സി സ്മാരക വായനശാലാ സമിതി വനിതാദിനം ആഘോഷിച്ചു. വായനശാല ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്ത്രീകളുടെ വിമോചന ചരിത്രം സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി സില്ല ഉദ്ഘാടനം ചെയ്തു. കെ പി. സോമനാഥൻ അധ്യക്ഷത വഹിച്ചു. വിഷ്ണുഉദയൻ, ജ്യോതിബാസു, ടി.പി. ശങ്കരൻ, രാഗിണി കൈനിക്കര, ശ്രീജ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
വി സി സ്മാരക വായനശാല വനിതാദിനം ആഘോഷിച്ചു
admin