വലിയോറ പരപ്പിൽ പാറ സ്വദേശി കുളങ്ങര അബ്ദുറഹ്മാൻ (കുഞ്ഞാപ്പു) നിര്യാതനായി

വലിയോറ: പരപ്പിൽ പാറ സ്വദേശി പരേതനായ കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ കുളങ്ങര അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഇന്ന് (27-03- 2025, വ്യാഴം) രാവിലെ 9 മണിയോടടുത്ത സമയത്ത് മരണപ്പെട്ട വിവരം അറിയിക്കുന്നു. 

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 3 മണിക്ക് അടക്കാപുര ഇരുകുളം ജുമാ മസ്ജിദിൽ.

ദീർഘ കാലമായി പരപ്പിൽ പാറയിലെ ഹോട്ടലിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം ഒരു മാസത്തോളമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു.

മനാട്ടിപറമ്പ് സ്വദേശി ആലുങ്ങൽ ഹാജറയാണ് ഭാര്യ.
മക്കൾ: നിസാർ, റാഫി (പള്ളു), ഉനൈസ്, വാജിദ്, റാഷിദ്, യുസൈറ, ഫാത്തിമ റിദ, ഫാത്തിമ റിൻഷ 
മരുമക്കൾ: സലിം (തിരൂരങ്ങാടി), ഫർഹാന (പടിക്കൽ), നസ്ലി (പതിനാറുങ്ങൽ).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}