കോട്ടക്കൽ നഗരസഭയിൽ ഡ്രോൺ സർവ്വേ നടപടി തുടങ്ങി

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിൽ സമഗ്ര വികസന രൂപരേഖ തെയ്യാറാക്കുന്നതിന് ഡ്രോൺ സർവ്വേ നടപടികൾക്കു തുടക്കം കുറിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0 വിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തെയ്യാറാക്കുന്നത്.

നഗരസഭയുടെ 32 വാർഡുകളിലും നടക്കുന്ന സർവ്വേക്ക്  ഉദ്യോന പാതയിൽ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സ്വിച്ച് ഓൺ ചെയ്ത് തുടക്കം കുറിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ ആലമ്പാട്ടിൽ റസാഖ്, പി ടി അബ്ദു, റംല ടീച്ചർ,
കൗൺസിലർമാരായ സലീം പള്ളിപ്പുറം, നസീറ, ഹസീന, ജയപ്രിയൻ തുടങ്ങിയവർ സംമ്പന്ധിച്ചു.

വരുംദിവസങ്ങളിൽ തുടങ്ങുന്ന സർവ്വേ പൂർത്തിയാവാൻ ഒരു മാസത്തോളം സമയമെടുക്കും. 
സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള സർവ്വേ നടത്തുന്നത്. ഇതുവഴി നഗരസഭയിലെ മുഴുവൻ കെട്ടിടങ്ങൾ റോഡുകൾ പാലങ്ങൾ, തോടുകൾ നീർച്ചാലുകൾ, തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ആസ്തികളുടെയും കൃത്യമായ ഡാറ്റ കണ്ടെത്തുവാനും അവ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുവാനും നഗരസഭകകത്ത് ഇരുന്ന് കൊണ്ട് തന്നേ ക്രമവിരുദ്ധമായ നിർമ്മാണ കയ്യേറ്റങ്ങൾ നിരീക്ഷിക്കുവാനും കഴിയും.
കോട്ടക്കൽ നഗരസഭയുടെ വരുംകാല സമഗ്ര വികസനത്തിന് ഏറെ സഹായകമാവുന്ന ഡ്രോൺ സർവ്വേക്ക് നഗരസഭയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ അഭ്യാർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}