പൊൻമളയിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിക്കും

ചാപ്പനങ്ങാടി: പൊൻമള ഗ്രാമ പഞ്ചായത്തും പോലീസ്, എക്സൈസും സംയുക്ത മീറ്റിഗ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിധിനികൾ, ജന പ്രതിനിധികൾ, മത സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ളവർ, മഹല്ല് പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ, അധ്യാപകർ, വ്യാപാരികൾ, ബിൽഡിങ്ങ് ഓണർമാർ തുടങ്ങിയവരുടെ വിപുലമായ കൺവെൻഷൻ വിളിക്കുന്നതിന്ന് തീരുമാനിച്ചു. 

ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന്നും സംയുക്ത പരിശോധന നടത്തുന്നതിന്നും , അതിധി തൊഴിലാളികളെ നിരീക്ഷിക്കുന്നതിന്നും തീരുമാനിച്ചു.  

യോഗം പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തിൻ്റെ അഭ്യക്ഷത വഹിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മെമ്പർമാരായ ഒളകര കുഞ്ഞി മാനു, സുഹ്റാബി കൊളക്കാടൻ, റൗഫിയ കാനത്ത്, അക്ബർ അലി കെ.ടി. ഷാഹിദ യൂസുഫ്, അത്തു വടക്കൻ, സുബൈർ പള്ളിക്കര, രാധ, ഫളലുള്ള , നിസാർ എംപി ,ഹഫ്സത്ത്, പോലീസ് ഓഫീസർമാരായ ഹനീഫ, (എസ് ഐ മലപ്പുറം) വിജയൻ എക്സൈസ് ഓഫീസർ സുനിൽ, ഗണേഷൻ ,സെക്രട്ടറി പ്രേം സുജിത്ത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}