പറപ്പൂർ: എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ അതിഥി തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും പാലാണി ഹിദായ മദ്‌റസയിൽ സമാപിച്ചു.
അതിഥി തൊഴിലാളി സംഗമം അഫ്സൽ ചേറൂർ ഉദ്ഘാടനം ചെയ്തു. ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു.
അബ്ദുല്ല സഖാഫി ചേറൂർ, മഹ്ബൂബ് സഖാഫി കുഴിപ്പുറം ക്ലാസിന് നേതൃത്വം നൽകി.
ഇഫ്താർ സംഗമത്തിൽ ഇബ്‌റാഹിം ബാഖവി വെങ്കുളം, യൂസുഫ് സഖാഫി കുറ്റാളൂർ, നസീർ സഖാഫി കോട്ടുമല, അഷ്റഫ് പാലാണി എന്നിവർ സംബന്ധിച്ചു.