പാലാണി ഹിദായത്തു സ്വിബിയാൻ മദ്രസ്സയിൽ മജ്ലിസുന്നൂറും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി ഹിദായത്തു സ്വിബിയാൻ സെക്കൻണ്ടറി മദ്രസ്സയിൽ നടന്ന മജ്ലിസുന്നൂറും സമൂഹ നോമ്പുതുറയും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഹൃദയത്തിൽ നന്മകൾ വിരിയുന്ന പരിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്ന് നടന്ന ഇഫ്താർ വിരുന്നിൽ നാനാ ജാതി മതസ്ഥർ അടക്കം സമൂഹത്തിലെ നിരവധി പേര് പങ്കെടുത്തു.

വൈകിട്ട് 4.30ന് നടന്ന മജ്ലിസുന്നൂറിനും ഉദ്ബോധന പ്രസംഗത്തിനും ഹസ്സൻ ഫൈസി പൂളപ്പാടം നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മദ്രസയിൽ വർഷങ്ങളായി നടന്നുവരുന്ന ഇഫ്താർ മീറ്റിൽ ഈ വർഷം 800 ഓളം ജനങ്ങളെ പങ്കെടുപ്പിച്ച് വളരെ വിപുലമായിട്ടാണ് സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

View all