വേങ്ങര: അഭിനവ ഫറോവമാരായ ട്രമ്പും നേതന്യാഹുവും ചരിത്രത്തിൽ നിന്നും പാഠം ഉൾകൊള്ളണമെന്നും കാലത്തിന്റെ പ്രഹരമേൽക്കാതെ ഒരു ധിക്കാരിയും കടന്നു പോയിട്ടില്ല എന്നും
ഇ. വി. അബ്ദുൽസലാം.
എച്ച് പി ഗ്യാസ് റോഡിൽ പ്രത്യേകം സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമസ്കാരത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു. ഈദ് ഗാഹിന് ചുറ്റും ഫലസ്തീൻ, വഖ്ഫ് പ്രശ്നത്തിൽ പ്ലാക്കാർഡുകൾ പ്രദർശിപ്പിച്ചത് ജനത്തെ ആകർഷിക്കുകയുണ്ടായി.
പരിപാടിക്ക് കൺവീനർ ടി. വി. ബഷീർ, അലവി എം. പി, യൂസുഫ് കുറ്റാളൂർ, മുഹമ്മദ് അലി ചാലിൽ, ഡോ. യാസീൻ ഇസ്ഹാഖ്, എം. പി. ഹംസ, മീരാൻ പി. പി, അബ്ദുൽ റസാക്ക് എം. പി, കുട്ടി മോൻ സി, ബഷീർ പുല്ലമ്പലവൻ എന്നിവർ നേതൃത്വം നൽകി. ലഡു വിതരണവുമുണ്ടായിരുന്നു.