പറപ്പൂർ: ആലച്ചുള്ളി ഗാലക്‌സി ആർട്സ് & സ്പോർട്സ് ക്ലബ് പാലിയേറ്റീവ് ദിന ഫണ്ട് കൈമാറി. പാലിയേറ്റീവ് ദിനമായ ജനുവരി 15 നു സമാഹരിച്ച തുക ക്ലബ് പ്രസിഡന്റ് സുഹൈൽ എ. ടി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. പാലിയേറ്റീവ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളായ ഫൈസൽ, സിദ്ധീഖ് എന്നിവരും സംബന്ധിച്ചു. ഫണ്ട് സമാഹരണത്തിൽ റഹ്മത് അലി, വിജീഷ്, അനീസ്, അലി എന്നിവർ നേതൃത്വം നൽകി.
ആലച്ചുള്ളി ഗാലക്‌സി ക്ലബ് പാലിയേറ്റീവ് ദിന ഫണ്ട് കൈമാറി
admin