കോട്ടക്കൽ: വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ചെറുത്തു നിൽപ്പുമായി മാറാക്കര എ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ കൈകോർത്തു. ജെ. ആർ.സി,ദേശീയ ഹരിത സേന ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപിക ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക കെ.ബേബി പത്മജ അധ്യക്ഷത വഹിച്ചു. പി.പി. മുജീബ് റഹ്മാൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. തുടർന്ന് പ്രതിജ്ഞ, ലഹരിക്കെതിരെ കൈയൊപ്പ് എന്നിവ സംഘടിപ്പിച്ചു. ടി.പി.അബ്ദുല്ലത്തീഫ്,കെ.എസ്.സരസ്വതി,പി.എം.രാധ,കെ.പ്രകാശ്, പി.വി.നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ കൈകോർത്ത് മാറാക്കര എ.യു.പി.എസ് വിദ്യാർത്ഥികൾ
admin