വേങ്ങര: ധാർമികതയിലൂന്നിയ കുടുംബങ്ങളെ വാർത്തെടുക്കുന്നതിന് ഖുർആൻ അധ്യാപനങ്ങളെ ആധാരമാക്കി സോളിഡാരിറ്റി സംഘടിപ്പിക്കുന്ന കണക്റ്റിംഗ് ഖുർആൻ സംസ്ഥാനതല ക്യാമ്പയിൻ വേങ്ങര ധർമഗിരിയിൽ സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് അബ്ദുള്ള മൂഹിയിദ്ധീൻ അധ്യക്ഷത വഹിച്ചു.
ഹാഫിസ് ആദിൽ അമാൻ, ടി.പി അബ്ദുൽ ഗഫൂർ, പി. ഇ നൗഷാദ്, ശറഫുദ്ദീൻ ഉമർ, അൻവർ ഷമീം എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
കെ. ഹസീനുദ്ദീൻ, അമീൻ വേങ്ങര, എ. മിസ്അബ്, തബ്ഷീർ കൊടപ്പന, ഹംദാൻ എന്നിവർ നേതൃത്വം നൽകി.