വേങ്ങര: ഗാസ മുനമ്പിൽ അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ നടത്തുന്ന നര നായാട്ടിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അർദ്ധരാത്രി തെരുവിൽ പ്രതിഷേധ മാർച്ച് പാർട്ടി ജില്ല സെക്രട്ടറി കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സിവിലിയന്മാരെ ക്രൂരമായി കൊന്നൊടുക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കുന്ന ലോക രാഷ്ട്രങ്ങളുടെ നിലപാട് അത്യധികം ലജ്ജാകരമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, ഫ്രറ്റെർണിറ്റി മണ്ഡലം സെക്രട്ടറി അബ്ദുള്ള ഹസൻ, ബഷീർ പുല്ലമ്പലവൻ എന്നിവർ സംസാരിച്ചു. പി. കെ അബ്ദുൽ സമദ്, ഹമീദ് ഒതുക്കുങ്ങൽ, നജീബ് പറപ്പൂർ, അഷ്‌റഫ് പാലേരി, പി. ഇ നൗഷാദ്, കുട്ടിമോൻ വേങ്ങര ബാസിത് ഒതുക്കുങ്ങൽ, പി. കെ ജലീൽ, പരീക്കുട്ടി വേങ്ങര, പി. കെ ഫായിസ് എന്നിവർ നേതൃത്വം നൽകി.
ഫലസ്തീൻ ജനതയെ കൊന്നൊടുക്കരുത് :വേങ്ങരയിൽ നൈറ്റ് മാർച്ച്
admin