തിരൂരങ്ങാടി: 2025-26 വർഷത്തേക്ക് തിരൂരങ്ങാടി നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും, തിരൂരങ്ങാടിയുടെ വളർച്ചയ്ക്കാവശ്യമുള്ള യാതൊരു നിർദ്ദേശങ്ങളുമില്ലാത്തതാണെന്നും ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കൂടുതൽ പദ്ധതികളും കഴിഞ്ഞ വർഷത്തേ പദ്ധതികൾ കേരി ഫോർവേഡ്ഡ് പദ്ധതികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളിൽപ്പെട്ട മൈലിക്കൽ പൊതുശ്മശാനം നവീകരണം നടത്തുമെന്ന് പ്രഖ്യാപനം വെറും കടലാസിൽ ഒതുങ്ങി നഗരസഭയിലെ 90% റോഡുകളുടെയും അവസ്ഥ വളരെയധികം ശോചനീയാവസ്ഥയിലാണ്
നഗരസഭ സ്ഥിതി ചെയ്യുന്ന ചെമ്മാട്ടാങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് അറുതി വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കുകയോ നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല ഗതാഗതക്കുരുക്ക് കാരണം ബസ് സർവീസുകൾ അനുവദിക്കാത്ത റൂട്ടുകളിലൂടെയാണ് ബസുകൾ ഓടിക്കുന്നത് ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയും പൊതുജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. തിരൂരങ്ങാടിയിലെ വെള്ളക്കെട്ട് അനുഭവിക്കുന്ന വില്ലേജിലെ 5 ൽ അധികം വാർഡുകളിൽ താമസിക്കുന്ന 4000 ത്തോളം കുടുംബങ്ങൾ മഴക്കാലത്ത് അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ യാതൊരു നടപടിയും ഈ ബജറ്റിലുമില്ല.
സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന നഗരസഭയിലെ ഗവ:ഹയർസെക്കൻഡറി സ്കൂളിന് ക്ലാസ് റൂമുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒന്നും ചെയ്തിട്ടില്ല പുതിയ അധ്യായന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ക്ലാസ് റൂമുകളുടെ അഭാവം മൂലം മുറ്റത്തിരുന്നു പഠിക്കേണ്ട അവസ്ഥയാണുള്ളത്. നഗരസഭയിൽ ഒരു സ്റ്റേഡിയം എന്നതിന് യാതൊരു പ്രാധാന്യവും കൽപ്പിച്ചിട്ടില്ല. ഭാരവാഹികളായ മണ്ഡലം പ്രസിഡൻറ് മൂസാ ജാറത്തിങ്ങൽ, സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത് ഫൈസൽ ചെമ്മാട് വാർത്താക്കുറിപ്പിൽ അറിയിച്ചു.