ഡി വൈ എഫ് ഐ വേങ്ങര മേഖലാ കമ്മിറ്റി ജാഗ്രതാ പരേഡ്

വേങ്ങര: "വേണ്ട ലഹരിയും ഹിംസയും, ലഹരിക്കെതിരെ ജനകീയ കവചം, ജനകീയ യുദ്ധത്തിൽ അണിചേരുക" എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ ഡി വൈ എഫ് ഐ വേങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡ് കച്ചേരിപടി മുതൽ വേങ്ങര വരെ സംഘടിപ്പിച്ചു.

പരിപാടി കച്ചേരിപ്പടിയിൽ സിപിഐഎം വേങ്ങര ലോക്കൽ സെക്രട്ടറി വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. വേങ്ങരയിൽ സമാപനത്തിൽ ഡി വൈ എഫ് ഐ വേങ്ങര ബ്ലോക്ക് ട്രഷറര്‍ ടി കെ നൗഷാദ് സംസാരിച്ചു. ഡി വൈ എഫ് ഐ വേങ്ങര മേഖല സെക്രട്ടറി സമദ് കെ, മേഖല പ്രസിഡന്റ്‌ എ സനൽ കുമാർ, മേഖല ജോയിന്റ് സെക്രട്ടറി ജലീൽ പി എന്നിവർ സംസാരിച്ചു.

ജാഗ്രത പരേഡിന് പുറമെ വീട്ടുമുറ്റ സദസ്സ്, ജാഗ്രത സ്ക്വാഡ്, കായിക മത്സരങ്ങൾ തുടങ്ങിയവയും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}