വേങ്ങര: പട്ടികജാതി ക്ഷേമസമിതി (PKS) വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മുന്നോട്ട് " ചർച്ചവേദിയുടെ ഉദ്‌ഘാടനവും, വിവിധമേഖലകളിലെ വ്യക്തികളെ ആദരിക്കുകയും ചെയ്തു.
ചർച്ചാവേദി പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സുബ്രമണ്യൻ, ജില്ലാ ജോ : സെക്രട്ടറി എൻ പി കീരൻകുട്ടി എൻ കെ ശിവൻ എന്നിവർ സംസാരിച്ചു. വി കെ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. രവി സി സ്വാഗതവും അജിത ഭാമ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ മികച്ച അംഗനവാടി ഹെൽപ്പറായി തെരഞ്ഞിടുക്കപ്പെട്ട ജലജ പി, ഡോക്ടർ പി ബുവന ബി ഡി എസ്, ഡോക്ടർ കെ ടി ശ്യമിലി ബി ഡി എസ്, ഡോക്ടർ പി പി അപർണ ബി ഡി എസ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ എ ഗ്രേഡ് നേടിയ ബുവനേഷ് പി എന്നിവരെ ആദരിച്ചു.