വേങ്ങര: സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനി ബസാർ വിമൻസ് വിങ് ടീം വനിത ദിനത്തിൽ അത്താണിക്കുണ്ട് അംഗനവാടി ടീച്ചറും സാഗർ ക്ലബ്ബ് വിമൻസ് വിങ് സെക്രട്ടറിയുമായ വിനോദിനി ടീച്ചറെ ആദരിച്ചു.
വിമൻസ് വിങ് പ്രസിഡന്റ് ഷിൽജു ടീച്ചർക്ക് മൊമെന്റോ കൈമാറി. സാഗർ ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കെ കെ, സെക്രട്ടറി വലീദ് കെ കെ, കോർഡിനേറ്റർ സലാം കെ, സാഗർ ക്ലബ്ബ് പ്രവാസി ട്രഷറർ ഹംസക്കുട്ടി കെ കെ, ഹസീസ്, സിറാജ്, വിമൻസ് വിങ് സുലൈഖ, റഹിയാനത്ത്, ലിൻസി തുടങ്ങിയവർ പങ്കെടുത്തു.