വേങ്ങര: ലഹരിയുടെ അന്ധകാരത്തിൽ നിന്ന് നാടിന് വെളിച്ചമേകുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബസാർ യൂത്ത് ക്ലബ് (ബി വൈ സി) കുറ്റൂർ മാടംചിന ലഹരി വിരുദ്ധ ക്യാമ്പയിനും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പരിപാടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ പോസ്റ്റർ മത്സരം, ബോധവൽക്കരണ ക്ലാസ്, ഇഫ്താർ സംഗമം തുടങ്ങിയവ ക്യാമ്പയിനിൽ ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വിമുക്തി മിഷന്റെ ലൈസൻ ഓഫീസർ ബിജു പി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.
ക്ലബ് സെക്രട്ടറിയായ ജലീൽ തെങ്ങിലാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ കെ അതീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനായ സബാഹ് കുണ്ടുപുഴക്കലും ക്ലബ്ബ് പ്രസിഡണ്ട് നൗഫൽ വീസിയും നാട്ടിലെ മറ്റു പ്രമുഖരും പരിപാടിയിൽ സംബന്ധിക്കുകയുണ്ടായി. ട്രഷറര്‍ അബൂബക്കർ പി കെ നന്ദിയും രേഖപ്പെടുത്തി.