വേങ്ങര: ജമാഅത്തെ ഇസ്ലാമി എ.ആർ നഗർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റും
സൗഹൃദസംഗമവും കേരള ഡയലോഗ് സെന്റർ ഡയറക്ടർ ജി. കെ എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. തോട്ടശ്ശേരിയറ വോൾപേ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡൻറ്
പി.ഇഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇ.കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ഉണ്ണി, കൃഷ്ണദാസ്, എം. വി സുബ്രഹ്മണ്യൻ, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയേറ്റംഗം കെ. സി ഹസൻ സ്വാഗതവും ഏരിയ സെക്രട്ടറി അൻവർ ഷമീം ആസാദ് നന്ദിയും പറഞ്ഞു.