വേങ്ങര ചെണ്ടപ്പുറായയിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞു

വേങ്ങര: സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. വേങ്ങര ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിൽ ചില വിദ്യാർത്ഥികളാണ് പടക്കമെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു.

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകരുടെ വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്യേഷണം ആവശ്യപ്പെട്ട് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}