ഭിന്നശേഷിക്കാർക്ക് വേങ്ങര പഞ്ചായത്ത് ഉപകരണങ്ങൾ വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. കെ പി ഹസീന ഫസൽ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷതവഹിച്ചു. 

സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ സി പി ഹസീന ബാനു, ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റുബീന അബ്ബാസ്, പി സി കാദർ, റുബീനഅബ്ബാസ്, നുസ്രത്ത് അമ്പാടൻ, മടപ്പള്ളി മജീദ്, സി ടി മൈമ്മൂന, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ഐ സി ഡി സ്സൂപ്പർവൈസർ ജസീനമോൾ, മറ്റു മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}