ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ് പിതാവും മകനും മരണപ്പെട്ടു

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കാടാമ്പുഴ മാറാക്കര  കീഴുമുറിയിലാണ് ഇന്ന് രാവിലെ ദാരുണമായ അപകടം. രണ്ട് യാത്രക്കാരും ഒരു ബൈക്കും സമീപത്തെ കിണറ്റിലേക്ക് വീണു, ഗുരുതര പരിക്കേറ്റ രണ്ട് പെരേയും ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കുന്നത്തു പടിയൻ ഹുസൈൻ 65 വയസ്സ് മകൻ ഹാരിസ് ബാബു 30 വയസ്സ് എന്നിവരാണ് മരണപ്പെട്ടത്.
അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു
രണ്ട് പേരുടേയും മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ. പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം, ബൈക്കിന്റ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് വിവരം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}