ലഹരിവ്യാപനത്തിനെതിരെ നാട്ടുകൂട്ടായ്മയുടെ ചെറുത്തു നിൽപ്പ്

വേങ്ങര: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരിവ്യാപനത്തിനെതിരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വലിയോറ പരപ്പിൽ പാറയിൽ ജനകീയ കൂട്ടായ്മയിൽ ലഹരി വരുദ്ധ ജാഗ്രത സമിതിയുടെ യോഗം ചേർന്നു. വലിയോറ പരപ്പിൽ പാറയിൽ ചേർന്ന യോഗത്തിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക  പ്രവർത്തകർ, മത സംഘടന നേതാക്കൾ, അധ്യാപകർ, ക്ലബ്‌ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. 

പഞ്ചായത്തംഗം മുഹമ്മദ് കുറുക്കൻ ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി ചെയർമാൻ കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എ.കെ.എ.നസീർ, ഉമ്മർ കെെപ്രൻ, സഹീർ അബ്ബാസ് നാടക്കൽ, യുഹമീദലി മാസ്റ്റർ, സമീർ മാസ്റ്റർ എ.കെ, സമദ് കുറുക്കൻ, കുഞ്ഞിമോൻ തങ്ങൾ,സെയ്തലവി കരുവള്ളി, സി. അവറാൻ കുട്ടി, അസീസ് കെെപ്രൻ, ഫൈസൽ കെ, സിദ്ധീഖ് നരിക്കോടൻ, ഷാഫി, അജ്മൽ, ജംഷീർ ഇ കെ, അബ്ദുൾ അസീസ്, ജാഫർ വളപ്പിൽ, മുഹമ്മദ് കുഞ്ഞി, രായിൻ കുട്ടി.സി, സമദ് സി , മുഹ് യുദ്ദീൻ കെ, അലി കുളങ്ങര, മൊയ്തിൻ കുട്ടി മോയൻ, മുഹമ്മദ് അഫ്സൽ എൻ കെ, ടി.കെ നാരായണൻ, കുഞ്ഞിമ്മുട്ടി ഇരുമ്പൻ, ഫസലു മോൻ പി,ശിഹാബ് സി, അബ്ദുൾ നാസർ കെ , അബ്ദുസമദ്, അവറാൻ കുട്ടി, അബ്ദുൾ റഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.

ലഹരിവിരുദ്ധ ലഘുലേഖയുമായി
മാർച്ച് 2- ന് ആദ്യ സ്കോഡ് പ്രദേശത്തെ കടകളിൽ സന്ദേശമെത്തിക്കും. 
തുടർന്ന് ബോധവത്കരണ ക്ലാസുകൾ,നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും സമിതിക്ക് കീഴിൽ നടക്കും  "ലഹരിമുക്ത കുടുംബം, ലഹരിമുക്തദേശം" എന്ന മുദ്രാവാക്യമുയർത്തി നിരന്തര പ്രവർത്തനങ്ങളാണ് സമിതി തയ്യാറാക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}