വേങ്ങര: കുറ്റാളൂർ എ.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ "നാടിനെ അറിയാൻ"എന്ന മുദ്രാവാക്യം ഉയർത്തി വേങ്ങര വെട്ടുതോട് സന്ദർശിച്ചു. തോടും പാടവും, പാടത്തെ വിവിധ കൃഷികളെ കുറിച്ചും കൃഷി രീതികളെ കുറിച്ചും തോട് ഒരു ആവാസ് വ്യവസ്ഥ എന്ന നിലയിൽ എങ്ങനെ നിലകൊള്ളുന്നു എന്നും കുട്ടികൾ നേരിട്ട് മനസ്സിലാക്കി.
യാത്രക്ക് അധ്യാപകരായ രഘു.എസ്, ഫൈസൽ. കെ, റഹ് യാനാബി, സ്മിത. കെ ഹെഡ്മിസ്ട്രസ് ഡാലി ജോർജ്, പിടിഎ പ്രസിഡണ്ട് സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
പ്രദേശവാസിയും കർഷകനുമായ ചുക്കൻ കരീമിന്റെ വീട്ടിലെ പഴയ കാർഷികോപകരണങ്ങളും മറ്റും കുട്ടികൾക്ക് വളരെ കൗതുകമുളവാക്കുന്ന കാഴ്ചയായിരുന്നു.
ഈ യാത്രയിൽ തൊട്ടറിഞ്ഞ പ്രകൃതി മനോഹര കാഴ്ചകൾ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോവില്ലെന്നും നമ്മുടെ നാട്ടിലെ ഇത്തരം പ്രകൃതി സ്രോതസ്സുകൾ നശിപ്പിക്കാതെ സംരക്ഷിക്കേണ്ടത് വരുംതലമുറയിലെ നമ്മുടെ കടമയാണെന്നും സ്കൂൾ ലീഡർ ആദ്യ ശ്രീ, മറ്റു പ്രതിനിധികളായ മിൻഹാജ് പി .കെ. എം, ഫാത്തിമ ഹന്ന, നവജ്യോത് എന്നിവർ അഭിപ്രായപ്പെട്ടു.