വേങ്ങര: റീ ടാറിങ് നടത്തി നവീകരിച്ച പൂച്ചോലമാട് മില്ലും പടി - മുട്ടും പുറം റോഡ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് രണ്ട്ലക്ഷം രൂപയും വകയിരുത്തിയാണ് റോഡിന്റെ റീടാറിംഗ്, സൈഡ്കോൺക്രീറ്റ് ഉൾപ്പെടെ നടത്തി നവീകരിച്ചത്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പികെ സിദ്ധീഖ്, വാർഡ് മെമ്പർ സലീന എടക്കണ്ടൻ, പൂക്കുത്ത് മുജീബ്, നെടുമ്പളളി സൈദു, മൂക്കുമ്മൽ മരക്കാർ ഹാജി,
ടി കെ അബ്ദുട്ടി, കാപ്പൻ രായീൻ കുട്ടി മാസ്റ്റർ എന്നവർ സംസാരിച്ചു. ടി കെ റഷീദ് സ്വാഗതവും അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.