സ്കൂൾ പഠനോത്സവത്തിൽ കൃഷിയുടെ പ്രാധാന്യം ഉറപ്പുവരുത്തി കാച്ചടി സ്കൂൾ

കച്ചാടി സ്കൂൾ പഠനോത്സവത്തിൽ കുട്ടികളുടെ  പഠനമികവ് പ്രദർശനത്തിൽ കുട്ടികളുടെ പഠന ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ഒപ്പം കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെ കൃഷി വിളവെടുപ്പും നടന്നത് രക്ഷിതാക്കളിൽ വളരെ സന്തോഷം വളർത്തി. 

പഠനോത്സവം തികച്ചും വേറിട്ട  രീതിയിലാണ് നടന്നത്. കുട്ടികളുടെ പഠന മികവ് രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു.  പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്കലും. കുട്ടിക്കട ഉദ്ഘാടനം BRC  സീനിയർട്രെയിനർ  സുധീർ മാസ്റ്ററും നിർവഹിച്ചു.   ഹരിസഭ  വിദ്യാർത്ഥി പ്രധിനിധി പി കെ റാസിൽ സ്വാഗതം പറഞ്ഞു. എച്ച് എം കെ കദിയുമ്മ പരിപാടിയുടെ വിശദീകരണം നടത്തി.

സ്കൂളിലെ മുഴുവൻ അധ്യാപകരും നേതൃത്വം നൽകി പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടാൻ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}