കോട്ടക്കൽ: മാറാക്കര എ.യു.പി.സ്കൂളിൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പി.എം.നാരായണൻ നമ്പൂതിരി മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മെമ്പർ കെ.പി. അനീസ്, പ്രവാധാന്യാപിക ടി.വൃന്ദ, ഉസ്മാൻ, കെ.ബേബി പത്മജ, ടി.പി.പി.എം.രാധ, ടി.പി. അബ്ദുല്ലത്തീഫ്, പി.പി.മുജീബ് റഹ്മാൻ, ചിത്ര.ജെ.എച്ച് തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ നിരവധി റൈഡുകളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
മാറാക്കര എ.യു.പി.സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് തുറന്നു
admin