തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ നിർമ്മിച്ച ഫുഡ് കോർട്ട് തുറന്നു കൊടുത്തു. കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ക്കൊണ്ട് വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂളിന്റെ പാചകപുരക്കു മുമ്പിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഫുഡ്
കോർട്ട് നിർമ്മിച്ചത്. ഉച്ചഭക്ഷണ പദ്ധതി ഓഫീസർ കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി എം ഷർമിള, പിടിഎ പ്രസിഡണ്ട് എം ഷാനവാസ്, കെ ജയശ്രീ, പി മുഹമ്മദ് ഹസ്സൻ, എം ഇ ദിലീപ്, ഇ എൻ ശ്രീജ, എം അഖിൽ, കെ അമ്പിളി, കെ ജയ പ്രിയ, എം ഉമ്മുഹബീബ, പി ഷൈജില, വി,ലാൽ കൃഷ്ണ, എ ദീപു, അജിഷ, രാജേശ്വരി, ഗ്രീഷ്മ, മസ്ബൂബ എന്നിവർ പ്രസംഗിച്ചു.