മെഗാ സോക്കർ കപ്പിനുള്ള കാൽനാട്ടൽ കർമ്മം നടത്തി

വേങ്ങര: കൂരിയാട് ഫൂബ സോക്കർ അറീനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സോക്കർ കിംഗ്സ്  സംഘടിപ്പിക്കുന്ന മെഗാ സോക്കർ കപ്പ് - 2025 ന്റെ ഗ്യാലറിക്കുള്ള കാൽ നാട്ടൽ കർമ്മം ക്ലബ്ബ് പ്രസിഡന്റ് അവുക്കാദർ ഗ്രാന്റിന്റെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു. 

പ്രസ്തുത ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീർ ബാബു പി പി, വാർഡ് മെമ്പർ ആരിഫ, തിരൂരങ്ങാടി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സമീർ വലിയാട്ട്, സുജിനി മുളമുക്കിൽ, അബ്ദുൽ ഖാദർ പറമ്പിൽ, അബ്ദുറഹ്മാൻ കുട്ടി.എം ചെമ്മാട്, ബാവ പി പി കൂരിയാട്, രാമദാസ് മാസ്റ്റർ കരുമാട്ട്, മൊയ്തീൻ കോയ മാട്ടിൽ, മുഹമ്മദലി കെ കൂരിയാട്, സി എച്ച് ഫസ്‌ലുറഹ്മാൻ, കെ പി മൻസൂർ ചെമ്മാട് എന്നിവർ ആശംസകൾ നേർന്നു. സോക്കർ ക്ലബ്ബിന് വേണ്ടി ഹമീദ് വിളമ്പത്ത് സ്വാഗതവും റഷീദ് സി കെ നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}