വേങ്ങര: എസ് എം എ വേങ്ങര സോൺ കൗൺസിൽ
വേങ്ങര വ്യാപാരഭവനിൽ നടന്നു. എസ് എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി കൊളപ്പുറം കൗൺസിലിന് നേതൃത്വം നൽകി. മജീദ് ചാലിൽകുണ്ട്,
ഹാമിദ് മുസ്ലിയാർ എളമരം, മൊയ്തീൻ മാസ്റ്റർ, നസീർ സഖാഫി തങ്ങൾ എടരയിൽ എന്നിവർ പ്രസംഗിച്ചു.