കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പാലിറ്റി പണിക്കർകുണ്ട് പതിനാറാം വാർഡിൽ വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ അനീഷ ഉല്ലാസയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
വാർഡ് കൗൺസിലർ ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ അശ്വതി, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് ഷിബിത, ബാലൻ മാസ്റ്റർ ഇന്ത്യനൂർ, റാഷിദ് ചീനിക്കൽ എന്നിവർ നേതൃത്വം നൽകി.