വേങ്ങര: മസ്ജിദുകൾ ഒന്നിപ്പിന്റെ കേന്ദ്രങ്ങളായി മാറണമെന്നും നല്ല സമൂഹത്തെ
നിർമ്മിച്ചെടുക്കുന്നതിൽ മസ്ജിദുകൾക്ക് വലിയ ദൗത്യമുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗം എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. പറപ്പൂര് ദാറുസ്സലാം മഹല്ല് മസ്ജിദ് പുനർനിർമാണത്തിന് ശേഷം തുറന്ന് കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനകളും അനുഷ്ഠാനങ്ങളും മനുഷ്യ ബന്ധങ്ങൾ ചേർത്ത് പിടിക്കാനും മൂല്യബോധമുള്ള സംഘത്തെ രൂപപ്പെടുത്താനും സഹായകമാവണമെന്നും പ്രതിസന്ധിക്കിടയിലും പോരാട്ടവും മാനവിക ബോധവും പ്രസരിപ്പിക്കുന്നതിൽ ഗസ്സക്കാരിൽ നമുക്ക് മാതൃകയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എഞ്ചിനിയർ അബ്ദുൽ കരീം ,
പി എസ് സി ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ച മഹല്ല് അംഗം റുവൈസ്, ഹിക്മ ടാലൻ്റ് പരീക്ഷയിൽ സംസ്ഥന ടോപ്പർ ആയ എൻ അഖ്സ എന്നിവർക്ക് മൊമെൻ്റോ, ഖുർആൻ പഠന കോഴ്സ് കഴിഞ്ഞ പഠിതാക്കൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഡോ. ഇസ്മായിൽ, ടി.ടി അലവി, നാസർ ചെറുകര, എൻ ഹംസ മൗലവി, ഹബീബ് ജഹാൻ പി.കെ എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡൻ്റ് കെ. അവറു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ വി ഫൈസൽ സ്വാഗതവും ഷംസുദ്ധീൻ എം നന്ദിയും പറഞ്ഞു.