വേങ്ങര: മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ കുറ്റാളൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ ആയി നിർവഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ, പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്, വാർഡ് മെമ്പർ പി പി സൈതലവി, പിടിഎ പ്രസിഡണ്ട് ഹാരിസ് വേരേങ്ങൽ, ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ്, മേരി ജോസഫ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പ്രധാന അധ്യാപകൻ യു.സുലൈമാൻ സ്വാഗതവും എൻ പി.മുനീർ നന്ദിയും പറഞ്ഞു.