മലപ്പുത്ത് 9 പേർക്ക് എച്ച് ഐ വി രോഗബാധ; രോഗം ഒരേ സിറിഞ്ചിൽ നിന്നുള്ള ലഹരി ഉപയോഗം മൂലം

മലപ്പുറം: ഒരേ സിറിഞ്ചിൽ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ 9 പേർക്ക് എച്ച്ഐവി രോഗബാധ. ഇതിൽ മൂന്നുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 

ജനുവരി യിലാണ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സ്ക്രീനിങ് നടത്തിയത്. തുടർന്ന് ഒരാൾക്ക് എച്ച്ഐവി ബാധ കണ്ടെത്തി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മറ്റ് എട്ടുപേർക്ക് കൂടി എച്ച്ഐവി ഉള്ളതായി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവർ ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണം. 

ഇവരിൽ പലരും വിവാഹിതരാണെന്നും കൂടുതൽ പേർക്ക് രോഗം പകർന്നു എന്ന് കണ്ടെത്താൻ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇവരുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള വലിയ സ്ക്രീനിങ്ങിനും ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണ്. സംഭവത്തെ തുടർന്ന് മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തരയോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കും. ഇത്രയേറെ പേർക്ക് ഒരേസമയം രോഗബാധ കണ്ടെത്തിയത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}