കോട്ടക്കൽ: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ് (52) കോട്ടക്കല്‍ ഇന്‍ സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്.
സ്കൂട്ടറിൽ അടുക്കിവച്ച നിലയിൽ 500രൂപയുടെ കെട്ടുകൾ, 40 ലക്ഷവുമായി വേങ്ങര സ്വദേശി പിടിയിൽ
admin