ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയിൽ 3000 കോടി വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള തുകയില്‍ നിന്ന് 3,000 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു ഇക്കാര്യം അറിയിച്ചത്. 

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പിന്‍വലിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള തുകയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ചതായി കിരണ്‍ റിജിജു പറഞ്ഞു. 

അഞ്ച് വര്‍ഷത്തിനിടെ 10,432.53 കോടി രൂപ സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചപ്പോള്‍, 7,369.95 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള നിരവധി സാമ്പത്തിക സഹായ പദ്ധതികള്‍ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. പലതും ഭാവിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പും പധോ പര്‍ദേശ് പലിശ സബ്‌സിഡി സ്‌കീമും 2022ല്‍ നിര്‍ത്തലാക്കി. പധോ പര്‍ദേശ് പലിശ സബ്‌സിഡി സ്‌കീം നിര്‍ത്തലാക്കി. വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്തതാക്കുന്നു. 

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (ഒന്ന് മുതല്‍ എട്ടാം ക്ലാസുകള്‍) നിര്‍ത്തലാക്കി, ഇപ്പോള്‍ ഒമ്പത്, പത്ത് ക്ലാസുകള്‍ക്ക് മാത്രം ലഭ്യമാണ്. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് ന്യൂനപക്ഷ ഗവേഷണ പണ്ഡിതര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒഴിവാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}