കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.
സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), കോട്ടക്കൽ പുത്തൂർ വലിയപറമ്പ് നൗഷാദ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, വീട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 28,73,700 രൂപ കണ്ടെടുത്തത്.
പണം മഹസ്സർ തയാറാക്കി കോടതിയിൽ സമർപ്പിച്ചതായി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.