കോട്ടക്കൽ: സമസ്ത സെന്റീനറിയുടെ ഭാഗമായി മദ്രസ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാനമൊട്ടുക്കും ഏപ്രിൽ മാസത്തിൽ ജില്ലാ തലത്തിൽ മാനേജ്മെന്റ് കോൺഫ്രൻസുകൾ നടത്തുകയാണ്
ഇതിന്റെ ഭാഗമായി നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 2025 ഏപ്രിൽ 22 ന് കോട്ടക്കൽ വെച്ച് നടക്കുകയാണ്
വെസ്റ്റ് ജില്ലയിലെ 600ഓളം വരുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസ മാനേജ്മെന്റിൽ നിന്നും തിരഞ്ഞെടുത്ത 2000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മൂല്യ വിദ്യാഭ്യാസം, മദ്രസാ പ്രസ്ഥാനം, മത വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും, വഖഫ് നിയമ ഭേദഗതി ബിൽ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടും
ആനുകാലിക സംഭവവികാസങ്ങൾ ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ച ഒരു സാഹചര്യത്തിൽ കൂടിയാണ് സമ്മേളനം നടക്കുന്നത്
സമ്മേളന പ്രഖ്യാപനം എസ് എം എ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം ആണ് നിർവ്വഹിച്ചു
ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു.
എസ് എം സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, മുഹമ്മദ് ഖാസിം കോയ, ജില്ലാ സെക്രട്ടറി സൈദലവി മാസ്റ്റർപ്രസംഗിച്ചു.
സോൺ ഭാരവാഹികളായ കോയ മുസ്‌ലിയാർ കളിയാട്ടമുക്ക്, മുസ്തഫ സഖാഫി കാടാമ്പുഴ, അബ്ദുള്ള സഖാഫി പരപ്പനങ്ങാടി, ശാഹുൽ ഹമീദ് മൗലവി സംബന്ധിച്ചു.