വേങ്ങര: ആരോഗ്യ ജാഗ്രത 2025 ന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി അവലോകനയോഗം വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല പി.പി ആരോഗ്യ ജാഗ്രത 2025 ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി ശിവദാസൻ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധികളെക്കുറിച്ചും (മഞ്ഞപ്പിത്തം ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ) വിശദമായ കണക്കും തുടർ വർഷങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും വിശദീകരിച്ചു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ഗഫൂർ കെ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ പി. മുഹമ്മദ് മുനീർ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ജി തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യ ജാഗ്രത 2025 പ്രവർത്തന കലണ്ടറിന്റെ പ്രകാശന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ എം നന്ദി പറഞ്ഞു.
❗വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടക്കുന്ന മുൻകൂട്ടി നിശ്ചയിക്കുന്ന പരിപാടികൾ രണ്ടാഴ്ചമുമ്പ് തന്നെ ആരോഗ്യവകുപ്പിന് അറിയിക്കേണ്ടതാണ്.
പൊതു ചടങ്ങുകൾ നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകേണ്ടതാണ്
വൃത്തിഹീനമായും അനധികൃതമായും, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നതും പൂർണമായും നിരോധിച്ചിരിക്കുന്നു.
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനയിൽ കണ്ടെത്തുന്ന
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.
മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ പിടിപെട്ടവർ പൊതുച്ചടങ്ങുകളിൽ നിന്നും, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും മാറി നിൽക്കേണ്ടതാണ്.
വേനൽക്കാല മഴ വന്ന സാഹചര്യത്തിൽ കൊതുകുജന്യരോഗങ്ങൾ വ്യാപകമാകാനിടയുള്ളതിനാൽ ആഴ്ചയിൽ ഒരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം(ഡ്രൈ ഡേ ആചരണം) ചെയ്യേണ്ടതാണ്.