വേങ്ങര: ലോക ജലദിനത്തിൽ 20000 കുട്ടികൾക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ സമ്മാനം. 16 സ്കൂളുകളിലാണ് 25 ലക്ഷം രൂപ ചെലവിൽ 2000 കുട്ടികൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്നത്. 500 താഴെ കുട്ടികളുള്ള സ്കൂളുകൾക്ക് ഒന്നും പരമാവധി 6 യൂണിറ്റുമാണ് ബ്ലോക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാട്ടർ പ്യൂരിഫയർ, 5 ടാപ്, വാട്ടർ കൂളർ എന്നിവ ഉൾപ്പെടുന്നതാണ് ഒരു യൂനിറ്റ്. സ്കൂളുകളിൽ ജലപരിശോധന നടത്തിയ ശേഷമാണ് ആവശ്യമായ ഫിൽറ്റർ സ്ഥാപിക്കുന്നത്. ബ്ലോക്ക് പരിധിയിലെ 16 ഗവൺമെന്റ് സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
20000 കുട്ടികൾക്ക് കുടിവെള്ളം; ജലദിനത്തിൽ ബ്ലോക്കിന്റെ സമ്മാനം
admin