കണ്ണൂർ/ കൂത്തുപറമ്ബ് : യുട്യൂബ് നോക്കി ഡയറ്റെടുത്ത പെണ്‍കുട്ടിക്ക് ശരീരം ശോഷിച്ച് ദാരുണാന്ത്യം. കൂത്തുപറമ്ബ് മെരുവമ്ബായി സ്വദേശിനി ശ്രീനന്ദ(18)യാണ് മരിച്ചത്.
തലശേരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. യുട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടർന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോർട്ട്.
വണ്ണം കുറയ്ക്കുന്നതിനായി വളരെ കുറച്ച് മാത്രം ഭക്ഷണമാണ് പെണ്‍കുട്ടി കഴിച്ചിരുന്നത്. ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലും പെണ്‍കുട്ടി നേരത്തെ ചികില്‍സ തേടിയിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവൻ നിലനിർത്തി വന്നിരുന്നത്. ഇതിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.