വേങ്ങര: കെ എസ് എസ് പി എ സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റ ആഹ്വാന പ്രകാരം, കെ എസ് എസ് പി എ വേങ്ങര നിയോജക മണ്ഡലം കമ്മറ്റി വേങ്ങര സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും ധർണ്ണയും നടത്തി.
പ്രതീഷേധ പരിപാടിക്ക് കെ എസ് എസ് പി എ സംസ്ഥാന കമ്മറ്റി അംഗം പി. കെ. ബീരാൻ കുട്ടി, ജില്ലാ കമ്മിറ്റി അംഗം കെ. പി. വേലായുധൻ, വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, നിയോജക മണ്ഡലം സെക്രട്ടറി വേലായുധൻ എം കെ എന്നിവർ നേതൃത്വം നൽകി.
ധർണ്ണ കെ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി അരീക്കൻ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി വേലായുധൻ സ്വാഗതവും ജയാനന്ദൻ പി. സി. നന്ദിയും പറഞ്ഞു.
കുഞ്ഞിമൊയ്തീൻകുട്ടി. കെ, ട്രെഷറർ ചന്ദ്രൻ. എൻ, കെ.പി വേലായുധൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ കെ. കെ. കനകലത ടീച്ചർ, ശ്രീമതി ദേവകി, ശ്രീമതി സഫിയ, ഖദീജ, അബ്ദുൽ നാസർ, പാക്കട അസ്സൈൻ, എൻ കെ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.