അടുത്ത മാസം നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകളിൽ വെള്ളിയാഴ്ചത്തെ പരീക്ഷകളുടെ സമയത്തിൽ മാറ്റം. കുറുക്കോളി മൊയ്തീന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടിയാണ് നിയമസഭയിൽ തീരുമാനം അറിയിച്ചത്. 1.30ന് ആരംഭിച്ച് 4.15 അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. 2 വെള്ളിയാഴ്ചകളിൽ പരീക്ഷയുണ്ട്. ആ ദിവസങ്ങളിൽ മാത്രം 2ന് ആരംഭിച്ച് 4.45ന് പരീക്ഷ അവസാനിക്കുന്ന തരത്തിൽ ക്രമീകരണം വരുത്തും.
വെള്ളിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയത്തിൽ മാറ്റം
admin